( അസ്സ്വഫ്ഫ് ) 61 : 14

يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنْصَارَ اللَّهِ كَمَا قَالَ عِيسَى ابْنُ مَرْيَمَ لِلْحَوَارِيِّينَ مَنْ أَنْصَارِي إِلَى اللَّهِ ۖ قَالَ الْحَوَارِيُّونَ نَحْنُ أَنْصَارُ اللَّهِ ۖ فَآمَنَتْ طَائِفَةٌ مِنْ بَنِي إِسْرَائِيلَ وَكَفَرَتْ طَائِفَةٌ ۖ فَأَيَّدْنَا الَّذِينَ آمَنُوا عَلَىٰ عَدُوِّهِمْ فَأَصْبَحُوا ظَاهِرِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നവരാ കുവീന്‍, മര്‍യമിന്‍റെ പുത്രന്‍ ഈസാ ഹവാരിയ്യീങ്ങളോട് ചോദിച്ചതുപോലെ, അല്ലാഹുവിലേക്ക് എന്നെ സഹായിക്കാന്‍ ആരാണുള്ളത്? ഹവാരിയ്യീങ്ങള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികള്‍ തന്നെയാകുന്നു, അങ്ങനെ ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊ രു വിഭാഗം നിഷേധിക്കുകയും ചെയ്തു, അപ്പോള്‍ വിശ്വാസികളായിട്ടുള്ളവരെ നാം അവരുടെ ശത്രുക്കളുടെമേല്‍ ശക്തിപ്പെടുത്തുകയും അങ്ങനെ അവര്‍ അവരെ അതിജയിക്കുന്നവരുമായി.

എല്ലാ ഓരോ ആയിരത്തിലും ഒന്ന് മാത്രമേ വിശ്വാസിയാവുകയുള്ളൂ എന്ന് 4: 118 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിരിക്കെ 7: 26 ല്‍ വിവരിച്ച ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ച് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് വേണ്ടത്. അഥ വാ മനുഷ്യരില്‍ ആര്‍ക്കും തന്നെ അവര്‍ ഏത് കാലഘട്ടത്തില്‍, ഏത് നാട്ടില്‍, ഏത് വംശത്തില്‍, ഏത് മാതാപിതാക്കളില്‍, ഏത് വര്‍ഗത്തില്‍, ഏത് ലിംഗത്തില്‍, ഏത് രൂപത്തി ല്‍ ജനിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമോ അവകാശമോ ഇല്ല എന്നും ഒ രാള്‍ക്കും മറ്റൊരാളെ വിശ്വാസിയാക്കാന്‍ സാധ്യമല്ല എന്നും പഠിപ്പിക്കലും, പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്നും, ഓരോരുത്തരും ഇവിടെ ജീവിച്ചതിനെക്കുറിച്ച് ഉടമയായ നാഥനോട് മാത്രമാണ് ഉത്തരം ബോധിപ്പിക്കേണ്ടിവരിക എന്നും പഠിപ്പിക്കലാണ് അത്. നന്മയിലും പുണ്യത്തിലും സഹകരിക്കലും തിന്മയിലും വിദ്വേഷങ്ങളിലും സഹകരിക്കാതിരിക്കലും മനുഷ്യരടക്കമുള്ള 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് നാഥനെ ആത്മാവുകൊണ്ട് നമസ്കരിക്കാനും കീര്‍ത്തനം ചെയ്യാനും അവസരം ഒരുക്കിക്കൊടുക്കലും ബുദ്ധിശക്തി നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വാ യിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛക്കും ഐഹികലോകത്തിനും പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരായതിനാല്‍ അവരാണ് നാഥന്‍റെയടുത്ത് ഏറ്റവും ദുഷിച്ച ജീവികളെന്ന് 8: 22, 55; 25: 33-34; 98: 6 സൂക്തങ്ങളിലെല്ലാം പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. നാഥനെ സഹായിക്കുന്ന വിശ്വാസികളെ നാഥന്‍ തിരിച്ചും സഹായിക്കുമെ ന്ന് 47: 7 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരി ച്ചിട്ടുണ്ട്. 3: 52-58; 4: 1-2; 25: 68-70 വിശദീകരണം നോക്കുക.