الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
വിശ്വാസികളായവരും തങ്ങളുടെ ഹൃദയങ്ങള് അല്ലാഹുവിന്റെ സ്മരണ കൊണ്ട് ശാന്തിനേടിയവരും; അറിഞ്ഞിരിക്കുക, അല്ലാഹുവിന്റെ സ്മരണ കൊണ്ട് ഹൃദയങ്ങള്ക്ക് ശാന്തി ലഭിക്കുന്നതാണ്.
ഹൃദയത്തിന്റെ ഭാഷയിലുള്ള അദ്ദിക്ര് കൊണ്ടുമാത്രമാണ് അല്ലാഹുവിനെക്കുറി ച്ചുള്ള സ്മരണ നിലനിര്ത്താന് സാധിക്കുക. ആരാണോ തെളിവും പ്രകാശവുമായ അ ദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന് നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയി ലായിക്കഴിഞ്ഞു എന്ന് 4: 174-175 ല് പറഞ്ഞിട്ടുണ്ട്. നമസ്കാരം ദിക്രീ-അദ്ദിക്ര്-നിലനി ര്ത്താനാണെന്ന് 20: 14 ലും, സര്വ്വപ്രധാനം അല്ലാഹുവിന്റെ സ്മരണ നിലനിര്ത്തുന്ന അദ്ദിക്ര് തന്നെയാണെന്ന് 29: 45 ലും പറഞ്ഞിട്ടുണ്ട്. അദ്ദിക്ര് കൊണ്ട് ശാന്തിനേടിയ ആ ത്മാവ് മാത്രമേ സ്വര്ഗ്ഗത്തില് പ്രവേശിക്കുകയുള്ളൂ എന്ന് 89: 27-30 ലും പറഞ്ഞിട്ടുണ്ട്. ദി ക്റാ എന്ന ഗ്രന്ഥത്തെ വെടിഞ്ഞ ദൗര്ഭാഗ്യവാന് വമ്പിച്ച തീയ്യില് വേവിക്കപ്പെടുകത ന്നെ ചെയ്യുമെന്ന് 87: 9-12 ലും; നരകക്കുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം 'ഐഹികലോ കത്തുവെച്ച് ഞാന് ദിക്റാ എന്ന ഗ്രന്ഥം ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില് എത്ര ന ന്നായിരുന്നേനെ' എന്ന് മനുഷ്യന് ബോധ്യം വരുമെന്ന് 89: 23 ലും പറഞ്ഞിട്ടുണ്ട്. 3: 90- 91; 8: 2-4; 42: 52 വിശദീകരണം നോക്കുക.