( ഖാഫ് ) 50 : 3

أَإِذَا مِتْنَا وَكُنَّا تُرَابًا ۖ ذَٰلِكَ رَجْعٌ بَعِيدٌ

നാം മരിച്ച് മണ്ണായിത്തീര്‍ന്നാലും, അത് വിദൂരമായ ഒരു മടക്കം തന്നെയാകുന്നു! 

അദ്ദിക്റില്‍ നിന്ന് അകന്ന് പോയതിനാല്‍ ജീവിതലക്ഷ്യമില്ലാതെ ഇവിടെ ജീവി ക്കുന്ന കാഫിറുകളുടെ ജീവിതപ്രകടനങ്ങള്‍ അവര്‍ മരിച്ച് മണ്ണായിത്തീര്‍ന്നാല്‍ പുനര്‍ജീ വിപ്പിക്കപ്പെടുകയില്ല എന്ന വിധത്തിലുള്ളതാണ്. പതിനഞ്ച് വയസ്സിനുശേഷം മരണം വ രെയുള്ള ഐഹിക ജീവിതത്തെക്കുറിച്ച് വിധിദിവസം ഉത്തരം പറയേണ്ടിവരുമെന്ന ബോധ മില്ലാത്ത വിധമാണ് അവരുടെ ജീവിതം. പരലോകം കൊണ്ട് വിശ്വസിക്കാത്ത ഇത്തരം കാഫിറുകള്‍ തന്നെയാണ് അദ്ദിക്റുകൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കാതെ നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് അവരെ തടയാത്ത ജഡം കൊണ്ടുള്ള നമസ്ക്കാരം നിര്‍വ്വഹിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവര്‍. 23: 34-38, 81-83; 37: 50-53; 40: 47-50 വിശദീകരണം നോക്കുക.