( ഖാഫ് ) 50 : 4
قَدْ عَلِمْنَا مَا تَنْقُصُ الْأَرْضُ مِنْهُمْ ۖ وَعِنْدَنَا كِتَابٌ حَفِيظٌ
നിശ്ചയം, അവരില് നിന്ന് ഭൂമി എന്താണ് ചുരുക്കിക്കൊണ്ടിരിക്കുന്നത് എന്ന് ന മുക്ക് അറിയാം, നമ്മുടെ പക്കല് എല്ലാം സൂക്ഷിക്കുന്ന ഒരു ഗ്രന്ഥം തന്നെയുണ്ട്.
ഓരോരുത്തരും ഏത് ഭൂമിയില് വെച്ചാണ് മരിക്കുക, എവിടെയാണ് കുഴിച്ചിടപ്പെടുക, അവരുടെ ശരീരത്തില് നിന്ന് ഭൂമിയില് എത്രയാണ് ലയിച്ചുചേരുക തുടങ്ങി എല്ലാകാ ര്യങ്ങളും ത്രികാലജ്ഞാനിയായ അല്ലാഹു അവന്റെ സമ്മതപത്രവും ത്രികാലജ്ഞാനവു മായ അദ്ദിക്റില് രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അപ്പോള് അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസിക്ക് പ്രസ്തുതഗ്രന്ഥം ത്രാസ്സായി ഉപയോഗപ്പെടുത്തി അവന്റെ ഭാഗധേയം ഇവിടെവെച്ചുതന്നെ നിശ്ചയിക്കാന് സാധിക്കുന്നതാണ്. 10: 61; 27: 75; 31: 34 വിശദീകരണം നോക്കുക.