( ഖാഫ് ) 50 : 2

بَلْ عَجِبُوا أَنْ جَاءَهُمْ مُنْذِرٌ مِنْهُمْ فَقَالَ الْكَافِرُونَ هَٰذَا شَيْءٌ عَجِيبٌ

അല്ല, അവരില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവര്‍ക്ക് വന്നതില്‍ അവര്‍ അത്ഭുതപ്പെടുകയാകുന്നു, അങ്ങനെ കാഫിറുകള്‍ പറയുന്നവരാണ്-ഇത് അ ത്ഭുതകരമായ ഒരു കാര്യം തന്നെ!

മനുഷ്യരില്‍ നിന്നുള്ള പ്രവാചകനെ നിയോഗിച്ചതില്‍ അത്ഭുതപ്പെടുന്നവരും എ ന്തുകൊണ്ട് ഒരു മലക്കിനെ പ്രവാചകനായി നിയോഗിച്ചില്ല എന്ന് ചോദിക്കുന്നവരുമായി രുന്നു എക്കാലത്തുമുള്ള കാഫിറുകള്‍. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണ് അദ്ദിക്ര്‍ എന്ന് ഉണര്‍ത്തുമ്പോള്‍ 41: 26-29 ലും 48: 6 ലും പറഞ്ഞ ക പടവിശ്വാസികളായ കാഫിറുകളും അവരുടെ അനുയായികളായ അല്ലാഹുവിന്‍റെ അധി കാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന കാഫിറുകളും: ഇത് അത്ഭുതകരമായിരിക്കുന്നു, ഈ വായന നിങ്ങള്‍ കേള്‍ക്കരുത്, ഇത് ഒറ്റപ്പെട്ട വാദമാണ് എന്നെല്ലാമുള്ള ആരോപണങ്ങ ളാണ് ഇന്നും ഉന്നയിക്കുന്നത്. 25: 7-8, 32; 38: 8; 64: 6 വിശദീകരണം നോക്കുക.