( ഖാഫ് ) 50 : 34
ادْخُلُوهَا بِسَلَامٍ ۖ ذَٰلِكَ يَوْمُ الْخُلُودِ
സമാധാനത്തോടുകൂടി നിങ്ങള് അതില് പ്രവേശിച്ചുകൊള്ളുക, അതാകുന്നു ശാശ്വതമായ ദിനം.
സമാധാനഗേഹമായ സ്വര്ഗത്തില് യുവത്വത്തിന്റെ പ്രസരിപ്പുള്ള മുപ്പത്തിമൂന്നാമ ത്തെ വയസ്സില് ഒരേ നിറത്തിലും രൂപത്തിലും പ്രവേശിച്ചുകഴിഞ്ഞാല് പിന്നെ നിറം മ ങ്ങുകയോ ആയുസ്സ് കൂടുകയോ മരണം സംഭവിക്കുകയോ യാതൊരു മാറ്റവും വരിക യോ ഇല്ല എന്നാണ് ശാശ്വതമായ ദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സ്വര്ഗത്തില് പ്രവേശിപ്പിക്കപ്പെട്ട ഒരാള്ക്ക് 18: 107-108 ല് പറഞ്ഞ പ്രകാരം അതില് നിന്ന് ഒരിക്കലും പുറത്തുപോകേണ്ടി വരികയില്ല എന്നര്ത്ഥം. 37: 58-60; 44: 51-57; 76: 13, 21-22 വിശദീക രണം നോക്കുക.