( ഖാഫ് ) 50 : 35
لَهُمْ مَا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ
അവര്ക്ക് അവിടെ അവര് ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും, നമ്മുടെ പ ക്കല് അതില് അധികരിച്ചതുമുണ്ട്.
ഇഹലോകത്ത് അവര് എന്ത് ലക്ഷ്യം വെച്ചായിരുന്നുവോ പ്രവര്ത്തിച്ചുകൊണ്ടിരുന്ന ത്, അതെല്ലാം സ്വര്ഗത്തില് പൂവണിയുന്നതാണ്. അല്ലാഹുവിനെ കണ്ണുകൊണ്ട് നേരില് കാണുക എന്ന അവരുടെ ആത്യന്തികലക്ഷ്യവും സ്വര്ഗത്തില് വെച്ച് സഫലമാവുന്നതാ ണ്. അതിനുപുറമെ അവര് ആഗ്രഹിക്കുന്നവരെ സ്വര്ഗത്തിലേക്ക് ശുപാര്ശ ചെയ്ത് കൊണ്ടുവരാവുന്നതുമാണ്. ഇതെല്ലാമാണ് നമ്മുടെപക്കല് അതില് അധികരിച്ചതുമുണ്ട് എന്ന് പറഞ്ഞതിന്റെ വിവക്ഷ. 2: 62; 10: 26; 34: 23; 43: 86 വിശദീകരണം നോക്കുക.