فَوَيْلٌ يَوْمَئِذٍ لِلْمُكَذِّبِينَ
അപ്പോള് കളവാക്കി തള്ളിപ്പറയുന്നവര്ക്ക് അന്നേദിനം നരകത്തിലെ വൈല് എന്ന ചെരുവാണുള്ളത്.
നരകത്തെത്തൊട്ട് അവരവരെ കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്ഗ്ഗത്തിലേ ക്കുള്ള ടിക്കറ്റുമായ അദ്ദിക്ര് ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്താതെ തള്ളിപ്പറഞ്ഞ് അതി ന് വിരുദ്ധമായ ജീവിതം നയിച്ചതാണ് വിചാരണയില്ലാതെ നരകത്തില് പോകുന്നവര് ക്കുള്ള വൈല് എന്ന ചെരുവ് ലഭിക്കാന് കാരണം. സത്യമായ അദ്ദിക്ര് ഇല്ലാതെ അശ്രദ്ധരായി നമസ്കരിക്കുന്നവര്ക്ക് പിഴയായി നരകത്തിലെ വൈല് എന്ന ചെരുവാണ് ലഭിക്കുക എന്ന് 107: 4-5 ലും; നിര്ബന്ധദാനം നല്കാതിരിക്കുകയും പരലോകം കൊണ്ട് വി ശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ അധികാരാവകാശങ്ങളില് പങ്കുചേ ര്ക്കുന്നവര്ക്ക് നരകത്തിലെ വൈല് എന്ന ചെരുവാണ് ലഭിക്കുക എന്ന് 41: 6-7 ലും പറഞ്ഞിട്ടുണ്ട്. 51: 10-14, 60 വിശദീകരണം നോക്കുക.