( അത്ത്വൂര് ) 52 : 12
الَّذِينَ هُمْ فِي خَوْضٍ يَلْعَبُونَ
അവര് ലക്ഷ്യബോധമില്ലാതെ കളിതമാശകളില് മുഴുകിയവരുമാകുന്നു.
മനുഷ്യരുടെ നാലാം ഘട്ടമായ ഭൂമിയിലെ കുറഞ്ഞ കാലത്തെ ജീവിതം നിഷ്പ ക്ഷവാനായ അല്ലാഹുവിനെ പ്രതിനിധീകരിച്ച് ജീവിച്ച് ഏഴാം ഘട്ടത്തിലേക്ക് വേണ്ടി സ്വര്ഗ്ഗം ഇവിടെ പണിയുന്നതിന് വേണ്ടിയും പിന്ഗാമികള്ക്ക് വേണ്ടി നല്ല പൈതൃക ങ്ങള് ബാക്കിവെച്ച് തിരിച്ചുപോകുന്നതിന് വേണ്ടിയുമാണ്. ഈ ബോധമില്ലാതെ ഐ ഹികലോകത്തിലെ അലങ്കാരങ്ങളില് മതിമറന്ന് പൂര്വ്വികരുടെ ചര്യകള് അന്ധമായി പി ന്തുടര്ന്ന് പരലോകത്തിന്റെ കാര്യത്തില് അശ്രദ്ധരായി ജീവിച്ചുകൊണ്ടിരിക്കുന്ന കെട്ട ജനതയെയാണ് സൂക്തത്തില് പരാമര്ശിച്ചിട്ടുള്ളത്. 7: 50-51; 67: 10; 74: 45-47; 102: 1-8 വിശദീകരണം നോക്കുക.