( അല്‍ മുല്‍ക്ക് ) 67 : 10

وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ

അവര്‍ പറയുകയും ചെയ്യും: ഞങ്ങള്‍ കേട്ടിരിന്നുവെങ്കില്‍ അല്ലെങ്കില്‍ ചിന്തി ച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ സഹവാസികളില്‍ പെട്ടുപോകുമായിരുന്നില്ലല്ലോ!

7: 179 ല്‍ വിവരിച്ച പ്രകാരം പ്രജ്ഞയറ്റവരായിക്കൊണ്ടും ജീവിതലക്ഷ്യമില്ലാതെ യും ലക്കും ലഗാനുമില്ലാതെ തിന്ന് കുടിച്ച് മുടിച്ച് മദിച്ച് സുഖിച്ച് ഏറ്റവും അധപതിച്ച ജീ വിതം നയിക്കുകയും, മരണസമയത്ത് 7: 37 പ്രകാരം ആത്മാവിനെതിരെ ഞങ്ങള്‍ കാഫി റായിരുന്നു എന്ന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന 4: 151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകള്‍ വിധിദിവസം നരകത്തിന്‍റെ വക്കില്‍ വെച്ച് പറയുന്ന രംഗമാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്നത്. 'ഞങ്ങള്‍ കേട്ടിരുന്നുവെങ്കില്‍' എന്ന് പറഞ്ഞത് കപട വിശ്വാസികളുടെ 'ജുമുഅഃ പ്രഭാഷണങ്ങള്‍ അല്ലെങ്കില്‍ മതപ്രസംഗങ്ങള്‍ കേട്ടിരുന്നുവെ ങ്കില്‍' എന്നല്ല, മറിച്ച് അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍ എന്നാണ്. 'ചിന്തിച്ചിരുന്നുവെങ്കില്‍' എന്ന് പറഞ്ഞത് എന്താണ് ജീവിതലക്ഷ്യം, എന്താണ് മരണം, എന്താണ് മരണശേഷം എന്നെല്ലാം ബുദ്ധിശക്തി ഉപയോഗപ്പെടുത്തി ചിന്തിച്ചിരുന്നുവെങ്കില്‍ എന്നാണ്. 

അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും അതിനെക്കുറിച്ച് ലോകരോട് പറയാ ന്‍ തയ്യാറാകാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരെന്ന് 8: 22, 55 സൂക്തങ്ങളിലും, നി ശ്ചയം! കാഫിറുകള്‍ക്ക് വടങ്ങളും ചങ്ങലകളും കത്തിയാളുന്ന നരകവും ഒരുക്കിവെച്ചിട്ടുണ്ടെന്ന് 76: 4 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. 4: 140; 36: 59-62; 40: 85 വിശദീകരണം നോക്കുക.