( അത്ത്വൂര് ) 52 : 44
وَإِنْ يَرَوْا كِسْفًا مِنَ السَّمَاءِ سَاقِطًا يَقُولُوا سَحَابٌ مَرْكُومٌ
ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര് കാണുകയാണെങ്കിലും അവര് പറയും: അത് ചില മേഘപാളികള് വീണതാണെന്ന്.
വലിയ ശിക്ഷക്ക് മുന്നോടിയായി ചെറിയ ചെറിയ ശിക്ഷകളെന്നോണം ഇന്ന് 24: 43 ല് പറഞ്ഞ ആകാശത്തുള്ള മേഘപര്വ്വതങ്ങളില് നിന്ന് ഐസ് കട്ടകള് വീഴ്ത്തി ശി ക്ഷിക്കുകയാണെങ്കിലും ഇന്നത്തെ കാഫിറുകള് അതിന് പല ശാസ്ത്രീയ വിശദീകരണ ങ്ങളും നിരത്തുകയാണ് ചെയ്യുക. അങ്ങനെ അന്ത്യനാളിന്റെ പ്രധാനപ്പെട്ട പത്ത് അടയാ ളങ്ങളില് ഒന്ന് പ്രത്യക്ഷപ്പെട്ടാലും അവര് ഇനി വിശ്വസിക്കുകയില്ല. ഇതിലൂടെ സൂക്തം 6: 111 സത്യമായി പുലരുകയാണ്. 46: 24-27 വിശദീകരണം നോക്കുക.