( അത്ത്വൂര്‍ ) 52 : 43

أَمْ لَهُمْ إِلَٰهٌ غَيْرُ اللَّهِ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ

അതോ, അവര്‍ക്ക് അല്ലാഹു ഒഴികെ വല്ല ഇലാഹുമുണ്ടോ? അവര്‍ പങ്കുചേര്‍ ത്തുകൊണ്ടിരിക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു!

ഇന്ന് വായകൊണ്ട് 'അല്ലാഹു ഒഴികെ മറ്റൊരു ഇലാഹുമില്ല' എന്ന് പറയുന്ന അറ ബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്റിനെ വെടിഞ്ഞ് അല്ലാഹുവിന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തുന്നത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത കാഫിറുകളും അക്രമികളും ഭ്രാന്ത ന്മാരുമായ ഇക്കൂട്ടര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, കുറ്റപ്പെടുത്തു ന്ന, ശപിക്കുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 4: 150-151 ല്‍ വിവരിച്ച പ്രകാരം യഥാ ര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമായ ഇക്കൂട്ടര്‍ ജനങ്ങളുടെ ഉടമ, ജനങ്ങളുടെ രാജാവ്, ജനങ്ങളുടെ ഇലാഹ് എന്ന് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന 114: 1-3 സൂക്തങ്ങള്‍ നാ വുകൊണ്ട് പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് അത് അംഗീകരിക്കാത്തവരും പ്രവാ ചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുട ങ്ങിയ ഇതര ജനവിഭാഗങ്ങളാണ് കാഫിറുകളും നരകത്തിലേക്ക് പോകുന്നവരും എന്നു ള്ള മിഥ്യാധാരണ വെച്ചുപുലര്‍ത്തുന്നവരുമാണ്. മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂ ടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെടുന്നതുമാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് 38: 8 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ അല്ല, അ ദ്ദിക്ര്‍-ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. 9: 31; 39: 67; 43: 82-86 വി ശദീകരണം നോക്കുക.