( ഖമര്‍ ) 54 : 3

وَكَذَّبُوا وَاتَّبَعُوا أَهْوَاءَهُمْ ۚ وَكُلُّ أَمْرٍ مُسْتَقِرٌّ

അവര്‍ കളവാക്കി തള്ളിപ്പറയുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ പിന്‍പറ്റു കയും ചെയ്യുന്നു, എല്ലാഓരോ കാര്യവും സംഭവിക്കുന്നതിന് ഒരു നിശ്ചിത അ വധിയുമുണ്ട്.

അതായത് എല്ലാ ഓരോ കാര്യവും സംഭവിക്കുന്നതിന് ത്രികാലജ്ഞാനി ആദ്യമേ ഒരു അവധി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടു ത്താത്തവര്‍ പെട്ടെന്ന് അത് സംഭവിക്കുമ്പോള്‍ 'ഓ ഞങ്ങള്‍ അക്രമികള്‍ തന്നെയായി പ്പോയല്ലോ' എന്നാണ് വിലപിക്കുക. 2: 120-121; 21: 14; 39: 55-59 വിശദീകരണം നോക്കുക.