( ഖമര്‍ ) 54 : 4

وَلَقَدْ جَاءَهُمْ مِنَ الْأَنْبَاءِ مَا فِيهِ مُزْدَجَرٌ

നിശ്ചയം, വൃത്താന്തങ്ങളില്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയിട്ടുള്ളതാണ്, മുന്നറിയിപ്പിനെ നിരാകരിച്ചാലുള്ള ഭവിഷ്യത്ത് അതിലുണ്ട്.

പൂര്‍വ്വിക ജനതകള്‍ മുന്നറിയിപ്പുകളെ നിരാകരിച്ച് അക്രമികളും തെമ്മാടികളുമാ യിത്തീര്‍ന്നപ്പോഴാണ് ഏതൊരു ശിക്ഷയുടെ സംഭവ്യതയെപ്പറ്റിയായിരുന്നോ അവര്‍ പരി ഹസിച്ചുകൊണ്ടിരുന്നത് ആ ശിക്ഷതന്നെ അവരില്‍ വന്നുഭവിച്ചത്. ഇന്ന് ഇത്തരം സൂ ക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ 2: 168-170 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം, പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ജീവിക്കുന്നവരും ചിന്താശ ക്തി ഉപയോഗപ്പെടുത്താത്ത, ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണ്. അതിന് കാരണം അവര്‍ നാഥന്‍റെ സംസാരമായ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന താണ്. 40: 78; 46: 26; 51: 8-14 വിശദീകരണം നോക്കുക.