( ഖമര്‍ ) 54 : 34
إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ ۖ نَجَّيْنَاهُمْ بِسَحَرٍ
നാം അവരുടെ മേല്‍ ശിലകള്‍ വര്‍ഷിക്കുന്ന ഒരു കാറ്റ് അയച്ചു, ലൂത്തിന്‍റെ കുടുംബത്തിന്‍റെ മേലൊഴികെ-രാത്രിയുടെ അന്ത്യയാമത്തില്‍ നാം അവരെ ര ക്ഷിച്ചു.
ലൂത്തിനെയും ലൂത്തിന്‍റെ സ്ത്രീ ഒഴിച്ചുള്ള കുടുംബത്തെയും രക്ഷപ്പെടുത്തി ബാ ക്കിയുള്ള ജനതയെ മുഴുവന്‍ നശിപ്പിച്ചത് ശിലകള്‍ വര്‍ഷിക്കുന്ന കാറ്റയച്ചിട്ടാണ് എന്നാ ണ് ഇവിടെ പറഞ്ഞത്. 51: 33 ല്‍ അവരുടെമേല്‍ നാം കളിമണ്ണുകൊണ്ടുള്ള ചുട്ടകല്ലുകള്‍ വര്‍ഷിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത്. 15: 74 ല്‍ അവരുടെമേല്‍ ചരല്‍ മഴ വര്‍ഷിക്കുകയും ആ പ്രദേശത്തെ കീഴ്മേല്‍ മറിക്കുകയും ചെയ്തു എന്നും പറഞ്ഞിട്ടുണ്ട്. 51: 31-37; 53: 53 -54 വിശദീകരണം നോക്കുക.