( ഖമര് ) 54 : 35
نِعْمَةً مِنْ عِنْدِنَا ۚ كَذَٰلِكَ نَجْزِي مَنْ شَكَرَ
-നമ്മില് നിന്നുള്ള ഒരു അനുഗ്രഹമായിട്ട്, അപ്രകാരമാണ് നന്ദി പ്രകടിപ്പിക്കു ന്നവര്ക്ക് നാം പ്രതിഫലം നല്കുക.
ലൂത്തിനേയും കൂടുംബത്തേയും മാത്രമല്ല, ആരാണോ അദ്ദിക്റിനെ മുറുകെപ്പിടി ച്ച് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നത്, അവരെ പരിചയും മുഹൈമിനുമായ അ ദ്ദിക്ര് എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠ ത്തെത്തൊട്ടും ശിക്ഷയെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതാണ്. 10: 103; 37: 121; 42: 26; 49: 7-8 വിശദീകരണം നോക്കുക.