( ഖമര്‍ ) 54 : 43

أَكُفَّارُكُمْ خَيْرٌ مِنْ أُولَٰئِكُمْ أَمْ لَكُمْ بَرَاءَةٌ فِي الزُّبُرِ

കുഫ്ഫാറുകളായ നിങ്ങളാണോ അക്കൂട്ടരെക്കൊള്‍ ഉത്തമന്മാരായിട്ടുള്ളത്, അതോ നിങ്ങള്‍ക്ക് ഏടുകളില്‍ വല്ല വിമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ടോ?

'ഞാന്‍ തന്നെയാണ് സര്‍വ്വലോകങ്ങളുടെയും നാഥന്‍' എന്ന് പ്രഖ്യാപിച്ച് പ്രൗഢി യോടുകൂടി വാണിരുന്ന ഫിര്‍ഔനിനെയും അവന്‍റെ പ്രഭൃതികളെയും, 'ഞങ്ങളെക്കാള്‍ ശക്തന്‍മാര്‍ ആരുണ്ട്' എന്ന് വെല്ലുവിളിച്ചിരുന്ന ആദ് ജനതയെയും, പാറകള്‍ തുരന്ന് വീടുകളുണ്ടാക്കിയിരുന്ന സമൂദിനെയുമെല്ലാം ഒരു സര്‍വ്വാധിപന്‍ പിടികൂടേണ്ടവിധം പി ടികൂടി നശിപ്പിക്കുകയുണ്ടായി. എന്നിരിക്കെ അവരെക്കാള്‍ ഉത്തമന്‍മാരും കേമന്‍മാരു മാണോ കുഫ്ഫാറുകളായ നിങ്ങള്‍ എന്നാണ് അന്നത്തെ അറബികളോട് ചോദിക്കുന്നത്. 'അല്ലാഹ്' എന്ന് പറയാന്‍ പഠിച്ചതുകൊണ്ടോ പ്രവാചകന്‍റെ പേര് വെച്ചതുകൊണ്ടോ ലിംഗഛേദം നടത്തിയതുകൊണ്ടോ മോക്ഷം ലഭിക്കുമെന്നതിന് ഏതെങ്കിലും ഗ്രന്ഥത്തി ല്‍ നിന്നുള്ള വല്ല തെളിവുകളും നിങ്ങളുടെ പക്കലുണ്ടോ എന്നാണ് ഇന്ന് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അടിക്കടി മൂടിവെക്കുന്ന കുഫ്ഫാറുകളായ ഫുജ്ജാറുകളോട് അല്ലാഹു ചോ ദിക്കുന്നത്. 4: 123-124 ല്‍, നിങ്ങളുടെ വ്യാമോഹങ്ങളല്ല, വേദക്കാരുടെ വ്യാമോഹങ്ങളുമല്ല, ഒരു തിന്മ ആര് പ്രവര്‍ത്തിച്ചാലും അതുകൊണ്ട് അവന് പ്രതിഫലം നല്‍കപ്പെടും, അവന് അല്ലാഹുവിനെക്കൂടാതെ ഒരു സംരക്ഷകനെയോ സഹായിയെയോ കണ്ടെത്തുന്നതുമ ല്ല. സല്‍കര്‍മ്മങ്ങളില്‍ നിന്നുള്ള പ്രവൃത്തികള്‍ ചെയ്യുന്ന പുരുഷനാകട്ടെ അല്ലെങ്കില്‍ സ് ത്രീയാകട്ടെ, അവന്‍ ഒരു വിശ്വാസിയുമാണെങ്കില്‍ അപ്പോള്‍ അക്കൂട്ടരാണ് സ്വര്‍ഗ്ഗത്തി ല്‍ പ്രവേശിക്കപ്പെടുക, അവര്‍ തരിമ്പും അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല എ ന്ന് പറഞ്ഞിട്ടുണ്ട്. 2: 62; 35: 25-26; 53: 33-42 വിശദീകരണം നോക്കുക.