( അര്‍റഹ്മാന്‍ ) 55 : 17
رَبُّ الْمَشْرِقَيْنِ وَرَبُّ الْمَغْرِبَيْنِ
രണ്ട് ഉദയ സ്ഥാനങ്ങളുടെ നാഥന്‍, രണ്ട് അസ്തമയ സ്ഥാനങ്ങളുടെ നാഥനും.
ലോകത്ത് ദിവസം മാറുന്നില്ല, ഒരു രാത്രിയുടെ അല്ലെങ്കില്‍ ഒരു പകലിന്‍റെ മാറ്റം മാത്രമാണുള്ളത് എന്നിരിക്കെ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറു കള്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരായതിനാല്‍ നാടുകളുടെ കേന്ദ്രമായ മക്കയി ലുള്ള കഅബയെ 'ഖിബ്ല'യായി അംഗീകരിക്കാതെ വിവിധ ദിനങ്ങളിലെ ചന്ദ്രോദയം നോക്കിയാണ് നോമ്പ്, പെരുന്നാള്‍ എന്നിവ അനുഷ്ഠിച്ച് വരുന്നത്. അതുവഴി അവര്‍ ചന്ദ്രന് സാഷ്ടാംഗപ്രണാമം ചെയ്യുന്ന മുശ്രിക്കുകളായിരിക്കുകയാണ്. 9: 28; 37: 5; 43: 38 വിശദീകരണം നോക്കുക.