يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَٰذَا ۚ وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ اللَّهُ مِنْ فَضْلِهِ إِنْ شَاءَ ۚ إِنَّ اللَّهَ عَلِيمٌ حَكِيمٌ
ഓ വിശ്വാസികളായിട്ടുള്ളവരേ! നിശ്ചയം അല്ലാഹുവിന്റെ അധികാരാവകാശങ്ങ ളില് പങ്കുചേര്ക്കുന്നവര് (മുശ്രിക്കുകള്) ശുദ്ധിയില്ലാത്തവരാണ്, അതിനാല് ഈ വര്ഷത്തിനുശേഷം അവര് മസ്ജിദുല് ഹറമിന്റെ അടുത്തുവരാന് പാടില്ല, നിങ്ങള് വരുമാനത്തില് കുറവ് ഭയപ്പെടുന്നുവെങ്കില് അപ്പോള് അല്ലാഹു ഉ ദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹത്തില് നിന്ന് നിങ്ങളെ സമ്പന്നരാക്കുകതന്നെ ചെയ്യും, നിശ്ചയം അല്ലാഹു എല്ലാം അറിയുന്ന യുക്തിജ്ഞനാകുന്നു.
ഈ സൂക്തം അവതരിക്കുന്ന കാലത്ത് മക്കയിലുള്ള മസ്ജിദുല് ഹറം മക്കാമുശ് രിക്കുകളുടെ അധീനതയിലായിരുന്നു. അബൂബക്കറിന്റെ നേതൃത്വത്തില് ഹിജ്റ 9-ാം വ ര്ഷം നടന്ന ഹജ്ജ് ദിനത്തിലാണ് 9: 1 ല് വിവരിച്ച പ്രകാരം ഈ സൂക്തം അവരെ അറിയിച്ചത്. അന്ന് ക്രോഡീകരിക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. ഇന്ന് 25: 33 ല് പറഞ്ഞ, നാഥനില് നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിട്ടുണ്ട്. എന്നാല് അറിഞ്ഞുകൊണ്ട് അതിന്റെ 40 പേരുകളും മൂടിവെക്കുന്ന കപടവിശ്വാസികളും അതിനെ തള്ളിപ്പറയുന്ന അവരുടെ അനുയായികളുമാണ് അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള്. ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ളള്ള സിജ്ജീനിലാണെന്ന് 83: 7 ല് അവര് വായിച്ചിട്ടുണ്ട്. 4: 150-151 ല് വിവരിച്ച പ്രകാരം, അവര് ഭിന്നിച്ച് വിവിധ സംഘടനകളായി പിരിഞ്ഞ് യഥാര്ത്ഥ മുശ്രിക്കുകളും കാഫിറുകളുമായിത്തീര്ന്നിരിക്കുന്നു. 9: 95 ല് കപടവിശ്വാസികള് മാലിന്യമാണെന്നും; 9: 125 ല്, അവര്ക്ക് അദ്ദിക്ര് മാലിന്യത്തിനുമേല് മാലിന്യമല്ലാതെ വര്ദ്ധിപ്പിക്കുകയില്ലെന്നും അവര് കാഫിറായി ജീവന് വെടിഞ്ഞിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. അമാനത്തായ അദ്ദിക്ര് അവതരിപ്പിച്ചിട്ടുള്ളത് നാഥന്റെ ശാപവും കോപവും വര്ഷിച്ചിട്ടുള്ള കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും, മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാനാണെന്ന് 33: 73; 48: 6; 98: 6 സൂക്തങ്ങളില് അവര് വായിച്ചിട്ടുണ്ട്. അവര് തന്നെയാണ് 2: 137, 176; 6: 159; 9: 5; 23: 52-53; 30: 31-32 തുടങ്ങി 55 സൂക്തങ്ങളില് പരാമര്ശിച്ച യഥാര്ത്ഥ മുശ്രിക്കുകള്. ആത്മാവില്ലാത്ത കെട്ടജനതയായ ഇക്കൂട്ടര് 7: 26 ല് വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരാണ്. യഥാര്ത്ഥത്തില് അവര് പ്രവാചകന്മാരില് നിന്നും നബിമാരില് നിന്നുമുള്ള ഒരാളെയും പിന്പറ്റാത്തവരും 29 കള്ളവാദികളെ പിന്പറ്റി മുപ്പതാമത്തെ കള്ളവാ ദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 3: 102; 43: 36-39 സൂ ക്തങ്ങളില് വിവരിച്ച പ്രകാരം അവര് തങ്ങളുടെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര് കൊണ്ട് വിശ്വാസിയാക്കാത്തതിനാല് പിശാചിനെ അനുസരിക്കുന്നവരും സേവിക്കുന്നവരുമായ ഭ്രാന്തന്മാരാണെന്ന് 6: 55; 7: 40; 36: 59-62 സൂക്തങ്ങളില് വിവരിച്ചിട്ടുണ്ട്. ഈ ദുഷിച്ച ജനതയുടെ പ്രാര്ത്ഥന, 8: 35 ല് വിവരിച്ച മക്കാമുശ്രിക്കുകളുടെ പ്രാര്ത്ഥനയെക്കാള് വഴികേടിലാണ്. അതുകൊണ്ട് അവരെ മസ്ജിദുല് ഹറമില് പ്രവേശിക്കുന്നതിനെത്തൊട്ട് ത ടയേണ്ടതാണ്.
എന്നാല് ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല് ഈ സൂക്തത്തിന്റെ കല്പന നടപ്പിലാവുക ഇജാസില് ഇമാം മഹ്ദിയുടെ പ്രഖ്യാപത്തിനുശേഷം മാത്രമായിരിക്കും. മഹ്ദിയുടെ ആഗമനത്തോടെ 7: 127, 137 ല് വിവരിച്ച പ്രകാരം ലോകത്തുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും മുഴുവനും ഇജാസിലേക്ക് വേര്തിരിക്കപ്പെടുന്നതും അങ്ങനെ വിശ്വാസികള്ക്കുള്ള ലോകവിജയം നടപ്പിലാകുന്നതുമാണ്. വിചാരണയില്ലാതെ സ്വര്ഗത്തില് പോകുന്ന അവസാനത്തെ സാബിഖിന്റെ വേര്പാടിന് ശേഷം ഭൂമി തിരിച്ച് കറങ്ങുന്നതും, 4: 158-159 ല് വിവരിച്ച പ്രകാരം മസീഹുദ്ദജ്ജാല് പുറപ്പെടുന്നതുമാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല് വിവരിച്ചിട്ടുണ്ട്. 3: 187; 8: 22, 55 വിശദീകരണം നോക്കുക.