( ഇന്‍സാന്‍ ) 76 : 12

وَجَزَاهُمْ بِمَا صَبَرُوا جَنَّةً وَحَرِيرًا

അവര്‍ ക്ഷമാലുക്കളായിരുന്നതിനാല്‍ സ്വര്‍ഗവും പട്ടുവസ്ത്രങ്ങളും അവര്‍ ക്ക് അവന്‍ പ്രതിഫലമായി നല്‍കുന്നതുമാണ്.

പുണ്യാത്മാക്കള്‍ പരലോകത്തിന് ഐഹികലോകത്തെക്കാള്‍ പ്രാധാന്യം നല്‍കു ന്നവരാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാന ത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 22: 40; 47: 7 സൂക്തങ്ങളില്‍ പ റഞ്ഞ പ്രകാരം നിഷ്പക്ഷവാനായ നാഥനെ സഹായിക്കുന്ന അവരുടെ സ്വഭാവവും പ്ര യത്നവും 5: 67 ല്‍ വിവരിച്ച അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളുടെ സ്വഭാവത്തിന് നേ രെ എതിരായിരിക്കും. സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചിട്ടു ള്ളത് 5: 48; 6: 165 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവരവര്‍ക്ക് നല്‍കപ്പെട്ടതില്‍ പരീ ക്ഷിക്കാന്‍ വേണ്ടിയാണ് എന്ന ബോധത്തില്‍ അവര്‍ എപ്പോഴും എവിടെയും നിലകൊള്ളു ന്നതാണ്. അവര്‍ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റിനെ ജീവിതത്തിന്‍റെ എല്ലാ മേ ഖലകളിലും ഉപയോഗപ്പെടുത്തുന്നവരും ഏഴാം ഘട്ടത്തിലേക്കുവേണ്ട സ്വര്‍ഗം നാലാം ഘട്ടമായ ഇവിടെവെച്ച് പണിയുന്നവരുമാണ്. 16: 97; 32: 19; 41: 33-35 വിശദീകരണം നോ ക്കുക.