( അല്‍ വാഖിഅഃ ) 56 : 26

إِلَّا قِيلًا سَلَامًا سَلَامًا

'സമാധാനം സമാധാനം' എന്നുള്ള വാക്കല്ലാതെ! 

ഗ്രന്ഥത്തില്‍ മറ്റ് സൂക്തങ്ങളിലെല്ലാം സ്വര്‍ഗവാസികള്‍ക്ക് ലഭിക്കുന്ന അനുഗ്രഹ ങ്ങള്‍ മൊത്തത്തില്‍ പരാമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളതെങ്കില്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്നവര്‍ക്ക് ലഭിക്കാനുള്ള അനുഗ്രഹങ്ങളാണ് 10 മുതല്‍ 26 വരെയു ള്ള സൂക്തങ്ങളില്‍ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള 27 മുതല്‍ 40 വരെയുള്ള സൂക്തങ്ങളില്‍ വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പോകുന്ന വലതുപക്ഷക്കാര്‍ക്കുള്ള അനുഗ്രഹങ്ങളാണ് വിവരിക്കുന്നത്. 55: 56; 76: 22 വിശദീകരണം നോക്കുക.