( അല്‍ വാഖിഅഃ ) 56 : 27

وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ

വലതുപക്ഷക്കാരോ, ഏതൊന്നാണ് ഈ വലതുപക്ഷക്കാര്‍?

പ്രകാശമായ അദ്ദിക്റിന്‍റെ പ്രകാശത്തില്‍ ഇവിടെ ജീവിക്കുന്ന വിചാരണക്ക് ശേഷം സ്വര്‍ഗത്തില്‍ പോകുന്നവരാണ് വലതുപക്ഷക്കാര്‍. അവരെക്കുറിച്ച് 31: 32 ലും 35: 32 ലും മിതത്വം പാലിക്കുന്നവര്‍ എന്നാണ് പറഞ്ഞിട്ടുള്ളത്. കുടുംബാംഗങ്ങളെ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം നയിക്കാന്‍ ഉപദേശിക്കലും കുടുംബാംഗങ്ങളെ നിഷിദ്ധം പ്രവര്‍ ത്തിക്കുന്നതില്‍ നിന്നും നിഷിദ്ധം ഭക്ഷിക്കുന്നതില്‍ നിന്നും തടയലും കുടുംബനാഥ ന്‍റെ ബാധ്യതയാണ്. അത്തരം സ്വര്‍ഗവാസികള്‍ വിധിദിവസം: നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ജാഗ്രത കൈക്കൊള്ളുന്നവരും നാഥനെ പു ണ്യവാനായ കാരുണ്യവാനേ എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരുമായിരുന്നു എന്ന് പറയു മെന്ന് 52: 26-28 ല്‍ പറഞ്ഞിട്ടുണ്ട്. 52: 8 വിശദീകരണം നോക്കുക.