( അല് വാഖിഅഃ ) 56 : 45
إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ
നിശ്ചയം, അവര് അതിനുമുമ്പ് സുഖലോലുപന്മാരായിരുന്നു.
4: 118 ല് വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില് പെട്ട ആയിര ത്തില് തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേരുമാണ് ഇടതുപക്ഷത്തില് ഉള്പ്പെടുക. മനുഷ്യ ജീവിതത്തിലെ നാലാം ഘട്ടമായ ഐഹികജീവിതത്തെ പരലോകത്തേക്കുള്ള കൃഷിയിടമായി അംഗീകരിക്കുകയും ആത്മാവിനെ തിരിച്ചറിയുകയും ചെയ്യാതെ ദേഹേച്ഛ കള്ക്കനുസരിച്ച് ജീവിതം നയിച്ചവരായ അവര് അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിച്ചിരുന്നില്ല. ആദം മുതല് അന്ത്യനാള് വരെയുള്ള അല്ലാഹുവിന്റെ ഏക സംഘ ത്തില് പെടാതെ വിവിധ സംഘടനകളായിപ്പിരിഞ്ഞ് പിശാചിന്റെ സംഘത്തില് പെട്ടവരാ യിരുന്നു അവര്. 36: 59-62; 45: 21-32; 48: 6; 49: 13-14 വിശദീകരണം നോക്കുക.