( അല്‍ വാഖിഅഃ ) 56 : 50
لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَعْلُومٍ
അറിയപ്പെട്ട ഒരു നാളിലെ കൂടിക്കാഴ്ചക്ക് വേണ്ടി അവര്‍ ഒരുമിച്ചുകൂട്ടപ്പെടുക തന്നെ ചെയ്യും.
43: 67 ല്‍ വിവരിച്ച പ്രകാരം എല്ലാവരും ഒരുമിച്ച് കൂട്ടപ്പെടുന്ന നാളില്‍ അദ്ദിക്റി ന്‍റെ വെളിച്ചത്തിലുള്ള ബന്ധമല്ലാത്ത ബന്ധങ്ങളെല്ലാം-അഥവാ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാദികള്‍ തുടങ്ങിയവരെല്ലാം തന്നെ-പരസ്പരം ശത്രുതയി ലും സ്പര്‍ദ്ധയിലുമായിരിക്കും. 43: 74-78; 55: 41-45; 80: 34-37 വിശദീകരണം നോക്കുക.