( അല്‍ വാഖിഅഃ ) 56 : 83

فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ

അപ്പോള്‍ അത് തൊണ്ടക്കുഴിയിലെത്തുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പിടി ച്ചുനിര്‍ത്തുന്നില്ല?

അദ്ദിക്ര്‍ കിട്ടിയിട്ട് അതിനെ തള്ളിപ്പറയുന്ന കാഫിറുകളുടെ മരണസമയമാണ് വ രച്ചുകാണിക്കുന്നത്. റൂഹ് (ആത്മാവും ജീവനും കൂടിയത്) ശരീരത്തില്‍ നിന്ന് വേര്‍പിരി യുന്നതിന് വേണ്ടി തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നാണ് അല്ലാഹുവിനെ ഏകനായി അംഗീകരിക്കാ ത്ത, അവനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന 48: 6 ല്‍ വിവരിച്ചിട്ടുള്ള ഫു ജ്ജാറുകളായ ഭ്രാന്തന്മാരോട് ചോദിക്കുന്നത്. 89: 27-30 ല്‍ വിവരിച്ച പ്രകാരം ഹൃദയത്തിന് ശാന്തിയും സമാധാനവും ലഭിച്ച് സന്തോഷത്തോടുകൂടി മരണപ്പെടാന്‍ ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. 12: 53; 47: 25-27; 89: 27-30 വിശദീകരണം നോക്കുക.