( മുഹമ്മദ് ) 47 : 25

إِنَّ الَّذِينَ ارْتَدُّوا عَلَىٰ أَدْبَارِهِمْ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى ۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ

നിശ്ചയം, സന്മാര്‍ഗം അവര്‍ക്ക് വ്യക്തമായതിന് ശേഷം ആരാണോ പുറം തി രിഞ്ഞ് ദീനില്‍ നിന്ന് തെറിച്ചുപോയവരായത്, അവര്‍ക്ക് പിശാചാണ് ആ നി ലപാട് ശരിപ്പെടുത്തിക്കൊടുക്കുന്നത്, അവന്‍ അവര്‍ക്ക് സാവകാശം നല്‍കുക യും ചെയ്തിരിക്കുന്നു. 

2: 2, 185; 9: 33; 18: 57; 22: 8; 28: 85 തുടങ്ങി 80 സൂക്തങ്ങളില്‍ പറഞ്ഞ സന്മാര്‍ഗമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനോട് വിമുഖത കാണിക്കുന്ന കപടവിശ്വാസികള്‍ക്ക് പി ശാച് അവരുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണെന്ന് തോന്നിപ്പിക്കുന്നതാണ്. അതുകൊണ്ട് നാഥന്‍ പിശാചിനും അവന്‍റെ സംഘക്കാരായ ഇവര്‍ക്കും സാവകാശം നല്‍കിയിരിക്കുക യാണ.് 2: 159-161; 4: 115; 43: 36-39 വിശദീകരണം നോക്കുക.