وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَٰكِنْ لَا تُبْصِرُونَ
നാം തന്നെയാണ് അവനോട് നിങ്ങളെക്കാളും സമീപസ്ഥനായിട്ടുള്ളത്, പക്ഷേ നിങ്ങള്‍ ഉള്ക്കാഴ്ചയുള്ളവരാകുന്നില്ല.
ആത്മാവും ജീവനുമടങ്ങുന്ന റൂഹ് അല്ലാഹുവിന്റെ റൂഹിന്റെ ഭാഗമായിരിക്കെ മറ്റേ തൊരുവനെക്കാളും ഒരു വ്യക്തിയോട് സാമീപ്യത്തിലുള്ളത് അല്ലാഹുതന്നെയാണ്. എ ന്നാല് അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെയും പിശാചിനെയും തിരിച്ചറിയാത്ത കാഫിറുക ള്‍ ഇതൊന്നും മനസ്സിലാക്കുകയില്ല. ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാ യ അദ്ദിക്ര്‍ കൊണ്ട് ആത്മാവിന്റെ കൂട്ടുകാരനെ വിശ്വാസിയാക്കാത്ത കാഫിറുകള്‍ 75: 24 ല്‍ വിവരിച്ച പ്രകാരം അവരുടെ മരണസമയത്ത് ദു:ഖത്തോടുകൂടി പിശാചിനെയാണ് കാണുക. സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ 75: 22-23 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റില്‍ നിന്ന് കണ്ട അല്ലാഹുവിനെ സന്തോഷത്തോടുകൂടി കണ്ടുകൊണ്ട് മരണപ്പെടുകയുള്ളൂ. 8: 24; 38: 74, 82-83; 50: 16, 27-30 വിശദീകരണം നോ ക്കുക.