( സ്വാദ് ) 38 : 74

إِلَّا إِبْلِيسَ اسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ

-ഇബ്ലീസ് ഒഴികെ, അവന്‍ അഹങ്കരിച്ചു, അവന്‍ കാഫിറുകളില്‍ പെട്ടവന്‍ ത ന്നെയായിരുന്നു.

മലക്കുകള്‍ ഒന്നൊഴിയാതെ മുഴുവനും ആദമിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമി ച്ചു-ഇബ്ലീസ് ഒഴികെ എന്ന് പറഞ്ഞതില്‍ നിന്ന് ഇബ്ലീസ് വിശ്വാസികളായ മലക്കുക ളില്‍ പെട്ടവനാണ് എന്ന് വരുന്നില്ല. അങ്ങനെ കരുതാതിരിക്കാനാണ് അവന്‍ കാഫിറുക ളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത്. 18: 50 ല്‍, ഇബ് ലീസ് ജിന്നില്‍ പെട്ടവനായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ജിന്നുകളിലും മനുഷ്യരിലും മാ ത്രമാണ് കാഫിറുകള്‍ ഉണ്ടാവുക. 2: 34; 6: 112; 59: 16-17; 76: 3-4 വിശദീകരണം നോക്കുക.