( അല്‍ മുംതഹനഃ ) 60 : 5

رَبَّنَا لَا تَجْعَلْنَا فِتْنَةً لِلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ

ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ കാഫിറുകളായവരുടെ പരീക്ഷണത്തിന് വി ധേയരാക്കരുതേ! ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു.

അല്ലാഹുവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള സന്ദേശമായ അദ്ദിക്ര്‍ വന്നുകിട്ടിയി ട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കു ന്ന ഫുജ്ജാറുകളാണ് ഇന്ന് കാഫിറുകള്‍. ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ സൂക്ത ത്തില്‍ പറഞ്ഞ പ്രകാരം 'അല്ലാഹുവേ! ഞങ്ങളുടെ നാഥാ! നിന്നിലാണ് ഞങ്ങള്‍ ഭരമേ ല്‍പിച്ചിട്ടുള്ളത്, നിന്നിലേക്കുതന്നെയാണ് ഞങ്ങള്‍ സദാ തിരിയുന്നതും, നിന്നിലേക്ക് തന്നെയാണ് മടക്കവും; ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ കാഫിറുകളായവരുടെ പരീ ക്ഷണത്തിന് വിധേയരാക്കരുതേ! ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരി കയും ചെയ്യേണമേ, നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു' എന്ന് എ പ്പോഴും, പ്രത്യേകിച്ച് തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമത്തില്‍ ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടതാണ്. അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തു ന്ന അത്തരം വിശ്വാസികള്‍ക്ക് കാഫിറുകളില്‍ നിന്ന് ഒരു തിന്മയും ബാധിക്കുകയില്ല. 5: 67; 10: 85-87; 57: 13-16 വിശദീകരണം നോക്കുക.