( അല്‍ ജുമുഅഃ ) 62 : 7
وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّهُ عَلِيمٌ بِالظَّالِمِينَ
അവരുടെ കൈകള്‍ ഒരുക്കിവെച്ചിട്ടുള്ളതിന്റെ പേരില്‍ അവര്‍ അതിന് ഒരിക്കലും ആഗ്രഹിക്കുന്നവരാവുകയില്ല, അല്ലാഹു ഇത്തരം അക്രമികളെക്കുറിച്ച് ശരി ക്കും അറിയുന്നവനുമാകുന്നു.
അദ്ദിക്റിനെ മൗഇളത്തായി പരിഗണിക്കാത്ത അക്രമികളും ധിക്കാരികളുമായ ഫു ജ്ജാറുകള്‍ നാളേക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളത് നരകക്കുണ്ഠമായതിനാല്‍ ഒരിക്കലും മരിക്കാന്‍ ആഗ്രഹിക്കുകയില്ല. ലോകത്തെവിടെയുമുള്ള ഫുജ്ജാറുകള്‍ ഇന്ന് ഐഹിക ജീവിതത്തിന് കൂടുതല്‍ ആര്‍ത്തി കാണിക്കുന്നവരാണ്. 4: 41-42; 14: 28-30; 39: 47 -48 വി ശദീകരണം നോക്കുക.