وَلَوْ أَنَّ لِلَّذِينَ ظَلَمُوا مَا فِي الْأَرْضِ جَمِيعًا وَمِثْلَهُ مَعَهُ لَافْتَدَوْا بِهِ مِنْ سُوءِ الْعَذَابِ يَوْمَ الْقِيَامَةِ ۚ وَبَدَا لَهُمْ مِنَ اللَّهِ مَا لَمْ يَكُونُوا يَحْتَسِبُونَ
നിശ്ചയം, അക്രമികളായവര്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും അതോടൊപ്പം അത്ര വേറെയും ലഭിച്ചു എന്നിരിക്കട്ടെ, അതുകൊണ്ട് പകരം നല്‍കി വിധിദിവസത്തി ലെ ദുഷിച്ച ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതിയാല്‍! അവര്‍ കണക്കു കൂട്ടുകപോലും ചെയ്യാതിരുന്ന ഒന്ന് അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് വെളിപ്പെടു ന്നതുമാണ്.
പരലോകത്ത് വരാന്‍ പോകുന്ന എല്ലാകാര്യങ്ങളും ഹൃദയത്തിന്‍റെ ഭാഷയില്‍ ഉ ണര്‍ത്തുന്ന ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ സ്വയം ഉപയോഗപ്പെടു ത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന കപടവിശ്വാസികളായ മനുഷ്യപ്പിശാചുക്കള്‍ക്ക് അവരുടെ മനോമുകുരങ്ങളില്‍ വന്നിട്ടു ള്ള തെറ്റായ ചിന്തകള്‍ പോലും വിധിദിവസം വെളിപ്പെടുത്തുന്നതാണ്. അല്ലാഹുവിനെ ഉറക്കിക്കിടത്തി പിശാചിനെ ജീവിപ്പിക്കുന്ന അക്രമികളും തെമ്മാടികളുമായ അവര്‍ മനുഷ്യരെ അദ്ദിക്റിനെത്തൊട്ട് തടഞ്ഞിരുന്നതിനാല്‍ അവരുടെ പാപഭാരം കൂടി വഹിച്ച് വി ചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവരുമാണ്. 3: 90-91; 16: 24-25; 45: 33-34 വിശദീകരണം നോക്കുക.