( അല്‍ ജുമുഅഃ ) 62 : 8

قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

നീ പറയുക: നിശ്ചയം നിങ്ങള്‍ ഏതൊരു മരണത്തില്‍ നിന്നാണോ വിരണ്ടോ ടിക്കൊണ്ടിരിക്കുന്നത്, അപ്പോള്‍ നിശ്ചയം അത് നിങ്ങളെ കണ്ടുമുട്ടുകതന്നെ ചെയ്യും, പിന്നെ നിങ്ങള്‍ ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്നവനിലേക്ക് ത ന്നെയാണ് തിരിച്ചയക്കപ്പെടുക, അപ്പോള്‍ അവന്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരുന്നത് എന്തായിരുന്നുവെന്ന് നിങ്ങളോട് വിവരം പറഞ്ഞുതരുന്നതുമാണ്.

ത്രികാലജ്ഞാനമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് മനുഷ്യന്‍റെ ഏഴ് ഘട്ടങ്ങളില്‍ നാലാം ഘട്ടമായ ഭൂമിയിലെ നിയോഗലക്ഷ്യം ഏഴാം ഘട്ടത്തിലേക്ക് വേണ്ട സ്വര്‍ഗം ഇവിടെവെ ച്ച് പണിയാനാണെന്നുള്ള ലക്ഷ്യബോധമില്ലാതെ ജീവിക്കുന്നവരാണ് അക്രമികള്‍. 5: 44- 45, 47; 10: 108; 16: 64; 39: 41 തുടങ്ങിയ സൂക്തങ്ങളുടെ ആശയത്തിന് വിരുദ്ധമായി സ്വര്‍ഗം അല്ലെങ്കില്‍ നരകം തീരുമാനിക്കുന്നത് അല്ലാഹുവാണെന്ന് കരുതുകവഴി അവര്‍ നാഥന്‍റെ നിഷ്പക്ഷവാന്‍ എന്ന ഗുണനാമത്തെ നിഷേധിക്കുന്നവരാണ്. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം ഒളിഞ്ഞതും തെളിഞ്ഞതും അറിയുന്ന അല്ലാഹു അവരോട് വി വരം പറഞ്ഞ് കൊടുക്കുമെന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതെങ്കിലും 17: 13-15; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓ രോരുത്തരുടേയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ ഊരിയെടുത്ത് ഓരോരുത്തര്‍ ക്കും നല്‍കിക്കൊണ്ട് അവരവരെക്കൊണ്ടുതന്നെ വായിപ്പിച്ചാണ് വിചാരണ നടത്തുക. എന്നാല്‍ ഈ ധാരണയില്ലാത്ത, അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തു ന്ന അവര്‍ തന്നെയാണ് ശപിക്കപ്പെട്ടവരും കോപിക്കപ്പെട്ടവരും എന്നും, അവര്‍ക്ക് വേണ്ടി ത്തന്നെയാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളത് എന്നും 48: 6 ല്‍ പറഞ്ഞിട്ടുണ്ട്. അക്ര മികളായ അവര്‍ തന്നെയാണ് അദ്ദിക്റില്‍ നിന്ന് ഓടിയകലുകവഴി മരണത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുന്നവരും അതുവഴി ആത്മാവിന്നെതിരെ കാഫിറാണെന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവന്‍ വെടിയുന്നവരും എന്ന് 7: 37; 6: 93-94; 9: 53-55 സൂക്തങ്ങളില്‍ അ വര്‍ വായിച്ചിട്ടുണ്ട്. 8: 22; 33: 73 വിശദീകരണം നോക്കുക.