( അത്തഗാബുന്‍ ) 64 : 10

وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ خَالِدِينَ فِيهَا ۖ وَبِئْسَ الْمَصِيرُ

നമ്മുടെ സൂക്തങ്ങളെ മൂടിവെക്കുകയും കളവാക്കി തള്ളിപ്പറയുകയും ചെയ് തവര്‍ ആരോ, അക്കൂട്ടര്‍ നരകവാസികളാകുന്നു, അവര്‍ അതില്‍ നിത്യവാസി കളാകുന്നു, എത്ര ദുഷിച്ച മടക്കസ്ഥലം!

സൂക്തങ്ങള്‍ മൂടിവെച്ചവര്‍ അദ്ദിക്ര്‍ പിന്‍പറ്റാത്ത വിചാരണയില്ലാതെ നരകത്തി ല്‍ പോകുന്ന കപടവിശ്വാസികളും സൂക്തങ്ങള്‍ കളവാക്കി തള്ളിപ്പറയുന്നവര്‍ കപടവി ശ്വാസികളെ അന്ധമായി പിന്‍പറ്റുന്ന വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെ ടുന്ന അനുയായികളുമാണ്. ഇവര്‍ രണ്ടുകൂട്ടരും തന്നെയാണ് 3: 7 ല്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍. എല്ലാവരും വന്നത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ആയതുകൊണ്ടാണ് നരകത്തിലേക്കുള്ള അവരുടെ മടക്കത്തിന് എത്ര ദുഷിച്ച മടക്കസ്ഥലം എ ന്ന് പറഞ്ഞിട്ടുള്ളത്. 2: 39; 39: 32; 48: 6 വിശദീകരണം നോക്കുക.