( അത്തഗാബുന്‍ ) 64 : 11

مَا أَصَابَ مِنْ مُصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَنْ يُؤْمِنْ بِاللَّهِ يَهْدِ قَلْبَهُ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ

അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ യാതൊരു വിപത്തും ബാധി ക്കുന്നില്ല, ആരെങ്കിലും അല്ലാഹുവിനെക്കൊണ്ട് വിശ്വസിച്ചുവെങ്കില്‍ അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നു, അല്ലാഹു എല്ലാ ഓരോ കാര്യത്തെ ക്കുറിച്ചും അറിവുള്ളവന്‍ തന്നെയുമാകുന്നു.

അല്ലാഹുവിന്‍റെ സമ്മതപത്രം 10: 100 ല്‍ പറഞ്ഞ എല്ലാവിധ ആപത്ത്-വിപത്തുകളെ ത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരി ചയും മുഹൈമിനുമായ അദ്ദിക്ര്‍ തന്നെയാണ്. അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വി ശ്വാസിയാക്കി അല്ലാഹ് എന്ന സ്മരണയില്‍ നിലനില്‍ക്കുകയാണെങ്കില്‍ അവന് പ്രപ ഞ്ചത്തില്‍ എവിടെവെച്ചും യാതൊരു തരത്തിലുള്ള ആപത്തും ബാധിക്കുകയില്ല. നിഷ് പക്ഷവാനായ അല്ലാഹു മനുഷ്യനെ അദ്ദിക്ര്‍ പഠിപ്പിച്ചിരിക്കെ അവനവനെ വിശ്വാസിയാ ക്കല്‍ അവനവന്‍റെതന്നെ ബാധ്യതയാണ് എന്നാണ് 'ആരെങ്കിലും അല്ലാഹുവിനെക്കൊ ണ്ട് വിശ്വസിച്ചുവെങ്കില്‍ അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നു' എന്ന് പറ ഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. 3: 101, 185; 22: 78; 39: 41 വിശദീകരണം നോക്കുക.