( അത്തഗാബുന്‍ ) 64 : 9

يَوْمَ يَجْمَعُكُمْ لِيَوْمِ الْجَمْعِ ۖ ذَٰلِكَ يَوْمُ التَّغَابُنِ ۗ وَمَنْ يُؤْمِنْ بِاللَّهِ وَيَعْمَلْ صَالِحًا يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُدْخِلْهُ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ

ആ സമ്മേളന ദിനത്തിനുവേണ്ടി നിങ്ങളെ മുഴുവനും അവന്‍ ഒരുമിച്ചുകൂട്ടുന്ന നാള്‍! അതാണ് ലാഭനഷ്ടങ്ങള്‍ വെളിപ്പെടുന്നദിനം; ആരാണോ അല്ലാഹു വിനെക്കൊണ്ട് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെ യ്യുന്നത്, അവന്‍റെ തിന്മകള്‍ അവനെത്തൊട്ട് മായ്ച്ചുകളയുകയും താഴ്ഭാഗങ്ങ ളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗപ്പുന്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്, അവര്‍ അതില്‍ എന്നെന്നും നിത്യവാ സികളാണ്, അതാകുന്നു മഹത്തായ വിജയം!

ലാഭനഷ്ടങ്ങള്‍ വെളിപ്പെടുന്ന ദിനം വിധിദിവസമാണ്. അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു അവരു ടെ തിന്മകള്‍ മായ്ച്ചുകളയുകയും അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെ ന്നാണ് സൂക്തം പറയുന്നത്. എന്നാല്‍ അദ്ദിക്ര്‍ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടതിന് ശേഷം അവരവരുടെ തിന്മകള്‍ അവരവര്‍ തന്നെ മായ്ച്ചുകളയേണ്ടതാണ്. അപ്പോള്‍ മാ ത്രമേ അവര്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായും അദ്ദിക്റിനെ പരിചയും മുഹൈമിനുമാ യും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായും അംഗീകരിക്കുന്നവരാവുകയുള്ളൂ. വിധിദിവസം നീതിയുടെ ത്രാസ്സായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയാണ് വിധികല്‍പിക്കുക എന്ന് മനസ്സിലാക്കിയ അവര്‍ ഇവിടെ നീതിയായ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പ്പിക്കുന്നവരായിരിക്കും. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റി നെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴി ഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 25: 68-70; 39: 74-75; 98: 7-8 വിശദീകരണം നോക്കുക.