( അത്ത്വലാഖ് ) 65 : 5

ذَٰلِكَ أَمْرُ اللَّهِ أَنْزَلَهُ إِلَيْكُمْ ۚ وَمَنْ يَتَّقِ اللَّهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا

അത് അല്ലാഹുവിന്‍റെ കല്‍പനയാകുന്നു, അതെല്ലാം നിങ്ങളിലേക്ക് അവന്‍ അവതരിപ്പിച്ചുതന്നിരിക്കുന്നു, ആരാണോ അല്ലാഹുവിനെ സൂക്ഷിക്കുന്നത് അ വന്‍റെ തിന്മകളെ അല്ലാഹു മായ്ച്ചുകളയുന്നതും അവന് മഹത്തായ പ്രതിഫലം നല്‍കുന്നതുമാണ്.

അല്ലാഹുവിന്‍റെ കല്‍പന അദ്ദിക്റാണ്. ഗ്രന്ഥത്തിന്‍റെ അവതരണം പൂര്‍ത്തിയായി ക്കഴിഞ്ഞിരിക്കെ അദ്ദിക്റിനനുസരിച്ചുള്ള ജീവിതം നയിക്കുകയും പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അതിനെ ലോകര്‍ക്ക് പ രിചയപ്പെടുത്തുകയുമാണ് കഴിഞ്ഞകാല ജീവിതത്തില്‍ വന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങ ള്‍ മായ്ച്ചുകളയാനുള്ള ഏകമാര്‍ഗം. 25: 68-70; 42: 52; 55: 7-9 വിശദീകരണം നോക്കുക.