( അത്ത്വലാഖ് ) 65 : 4

وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ ۚ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ ۚ وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا

നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ക്രമത്തിലുള്ള ആര്‍ത്തവം ഇല്ലാത്തവരുടെ ഇദ്ദയെക്കുറിച്ച് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അപ്പോള്‍ അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു-ആര്‍ത്തവം തീരെ ഉണ്ടായിട്ടില്ലാത്തവരുടെയും; ഗര്‍ഭം ചുമക്കു ന്നവരുടെ ഇദ്ദ അവരുടെ ഗര്‍ഭം പ്രസവിക്കലാകുന്നു, വല്ലവനും അല്ലാഹുവിനെ സൂക്ഷിക്കുന്നപക്ഷം അവന്‍റെ കാര്യങ്ങളെല്ലാം അല്ലാഹു അവന് എളുപ്പമാ ക്കിക്കൊടുക്കുന്നതുമാണ്.

ഒന്നാം സൂക്തത്തില്‍ വിവാഹമോചനം നടത്തുകയാണെങ്കില്‍ ഇദ്ദാകാലത്തേക്ക് നടത്തുക എന്ന് പറഞ്ഞതിലെ 'ഇദ്ദാകാല'മാണ് ഇവിടെ വിവരിക്കുന്നത്. 2: 228 ല്‍ പറ ഞ്ഞ പ്രകാരം സാധാരണനിലയില്‍ ഇദ്ദാകാലം മൂന്ന് ആര്‍ത്തവകാലമാണ്. എന്നാല്‍ ക്ര മം തെറ്റിയുള്ള ആര്‍ത്തവകാരികളുടെ കാര്യത്തിലും ആര്‍ത്തവം തീരേ ഉണ്ടാകാത്തവ രുടെ കാര്യത്തിലും അത് മൂന്ന് ചന്ദ്രമാസക്കാലമായി നിജപ്പെടുത്തിയിരിക്കുന്നു. ഗര്‍ഭിണി കളുടെ ഇദ്ദാകാലം പ്രസവിക്കുന്നത് വരെയുള്ള കാലയളവായി നിശ്ചയിച്ചിരിക്കുന്നതി നാല്‍ പ്രസവം കഴിഞ്ഞതിന് ശേഷം മാത്രമേ അവരെ അവരുടെ വീട്ടിലേക്ക് പറഞ്ഞയ ക്കാവൂ. ആരെങ്കിലും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ അവന്‍റെ എ ല്ലാ കാര്യങ്ങളും എളുപ്പമാക്കിക്കൊടുക്കുമെന്ന് 92: 5-7 ല്‍ പറഞ്ഞിട്ടുണ്ട്. 2: 234; 39: 33- 36; 64: 15-16 വിശദീകരണം നോക്കുക.