( അത്ത്വലാഖ് ) 65 : 9

فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا

അങ്ങനെ അത് അതിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിണിതി രുചിച്ചു, അതിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിണിതി നഷ്ടം തന്നെയുമായിരുന്നു.

ഏതൊരു നാട്ടിലെ നിവാസികളുടെയും പ്രവര്‍ത്തന പരിണിതിയായിട്ടാണ് ആ നാടിനെ ശിക്ഷ ബാധിക്കുന്നത്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളായവരും അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നവരും സത്യമായ അതുകൊണ്ട് ഉപദേശിക്കുന്നവരും പരലോകത്തെ അനുസ്മരിപ്പിച്ച് ക്ഷമ കൈക്കൊള്ളാന്‍ ഉപദേശിച്ചുകൊണ്ടിരിക്കുന്നവരായവരും ഒഴികെയുള്ള എല്ലാ മനുഷ്യനും നഷ്ടത്തിലാണെന്ന് 103: 1-3 ല്‍ പറഞ്ഞിട്ടുണ്ട്. 16: 61; 30: 41; 64: 5-6 വിശദീകരണം നോക്കുക.