( അത്തഗാബുന്‍ ) 64 : 5

أَلَمْ يَأْتِكُمْ نَبَأُ الَّذِينَ كَفَرُوا مِنْ قَبْلُ فَذَاقُوا وَبَالَ أَمْرِهِمْ وَلَهُمْ عَذَابٌ أَلِيمٌ

മുമ്പ് കാഫിറായിരുന്നവരുടെ വൃത്താന്തം നിങ്ങള്‍ക്ക് വന്നുകിട്ടിയിട്ടില്ലേ? അ ങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത് അവര്‍ രുചിച്ചു, അവര്‍ക്ക് വേദനാ ജനകമായ ശിക്ഷയുമാണുള്ളത്.

4: 163-164 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മു ഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം സത്യവും തെളിവുമായ അദ്ദിക്ര്‍ ആണെന്നിരിക്കെ അതിനെ കളവാക്കി തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കി യിട്ടുള്ള ജനതയില്‍ പെട്ട കാഫിറുകള്‍ ജീവിതലക്ഷ്യം മറന്ന് നരകക്കുണ്ഠമാണ് സമ്പാ ദിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ആരെയും അന്യായമാ യി ശിക്ഷിക്കുകയില്ല. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്റിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുകവഴി അന്ത്യനാളിനെ ക്ഷണിച്ചുവരുത്തുന്നവര്‍. 2: 143; 22: 78 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ലോകത്തെവിടെയും സാക്ഷിയായ ഗ്രന്ഥത്തിന്‍റെ ജീവിതം മനുഷ്യരില്‍ ജീവിച്ച് സാക്ഷ്യം വഹിക്കാനുള്ള വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ ഏ കദൈവത്തെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അ ദ്ദിക്റില്‍ മൂടിവെച്ച് നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭ്രാന്തന്മാരും അ ക്രമികളും തെമ്മാടികളുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെപ്പോലെ ഇ തര ജനവിഭാഗങ്ങളും അക്രമികളും തെമ്മാടികളും ആകുമ്പോഴാണ് ലോകാവസാനം സംഭവിക്കുക. 6: 47; 30: 41; 46: 35; 57: 16 വിശദീകരണം നോക്കുക.