عَسَىٰ رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبْدِلَهُ أَزْوَاجًا خَيْرًا مِنْكُنَّ مُسْلِمَاتٍ مُؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا
നിങ്ങളെ അവന്‍ വിവാഹമോചനം ചെയ്യുന്ന പക്ഷം അവന്‍റെ നാഥന്‍ നിങ്ങളെ ക്കാള്‍ ഉത്തമരായ, സര്‍വ്വസ്വം സമര്‍പ്പിക്കുന്ന, വിശ്വാസിനികളായ, വണക്കമു ള്ളവരായ, പശ്ചാത്തപിച്ച് മടങ്ങുന്നവരായ, സേവന തത്പരരായ, വ്രതമനുഷ് ഠിക്കുന്നവരായ, വിധവകളും കന്യകകളുമായ ഇണകളെ പകരമായി അവന് നല്‍കുകയും ചെയ്തേക്കാം.
കന്യകകളെക്കാള്‍ അനുസരണത്തിലും വണക്കത്തിലും സമര്‍പ്പണത്തിലും വിധവ കളായിരിക്കും മുന്‍പന്തിയിലുണ്ടാകുക എന്നതിനാലാണ് കന്യകകളെ പറയുന്നതിനുമുമ്പ് സൂക്തത്തില്‍ വിധവകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ളത്. പ്രവാചകന്‍റെ ആദ്യഭാര്യ ഖദീജ രണ്ടു കുട്ടികളുടെ മാതാവായ വിധവയായിരുന്നു. ഇസ്ലാമില്‍ ശാരീരികമായ ഭംഗിക്കോ അലങ്കാരങ്ങള്‍ക്കോ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ല പ്രാധാന്യം, മറിച്ച് ആത്മീയമായ ഐ ക്യത്തിനും സ്നേഹത്തിനും പ്രയത്നങ്ങള്‍ക്കുമാണ്. 9: 112; 10: 108; 33: 35 വിശദീകരണം നോക്കുക.