( അത്തഹ്രീം ) 66 : 4

إِنْ تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِنْ تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ

അപ്പോള്‍ നിശ്ചയം നിങ്ങള്‍ രണ്ടുപേരുടെയും ഹൃദയങ്ങള്‍ തെന്നിപ്പോയിട്ടുള്ള തിനാല്‍ രണ്ടുപേരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയാണെങ്കില്‍ അതാണ് നല്ലത്, നിങ്ങള്‍ രണ്ടുപേരും അവന്നെതിരില്‍ സഹകരിക്കുകയാ ണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു, അവനാകുന്നു അവന്‍റെ യജമാനന്‍, ജിബ്രീലും സജ്ജനങ്ങളായ വിശ്വാസികളും അതിനുപുറമെ മലക്കുകളുമെ ല്ലാം അവന്‍റെ സഹായികളാകുന്നു.

സൈനബിന്‍റെ അടുക്കല്‍ വെച്ച് തേന്‍ കുടിച്ചതില്‍ നീരസം പ്രകടിപ്പിച്ചുകൊണ്ട് പ്രവാചകനെതിരെ സംസാരിച്ച അബൂബക്കറിന്‍റെ മകള്‍ ആയിശയും ഉമറിന്‍റെ മകള്‍ ഹ ഫ്സയുമാണ് ഹൃദയങ്ങള്‍ തെന്നിപ്പോയ രണ്ടുപേര്‍. നിങ്ങള്‍ രണ്ടുപേരും പ്രവാചകനെ തിരില്‍ പരസ്പരം സഹകരിക്കുകയാണെങ്കില്‍ അല്ലാഹുവും ജിബ്രീലും സജ്ജനങ്ങളായ വിശ്വാസികളും മലക്കുകളുമെല്ലാം അവന്‍റെ സഹായികളാണ് എന്നാണ് പറയുന്നത്. 41: 41-43 ല്‍ വിവരിച്ച പ്രകാരം അജയ്യഗ്രന്ഥമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ ചരിക്കുന്ന വിശ്വാസികളായ പുരുഷന്മാര്‍ ക്കും സ്ത്രീകള്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണെങ്കില്‍, അദ്ദിക്റിനെ മൂടിവെച്ച് നാഥനെ വിസ്മരിച്ച് ജീവിക്കുന്ന തെമ്മാടികളായ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുക ള്‍ക്കും വേദനാജനകമായ ശിക്ഷയാണ് നാഥന്‍ ഒരുക്കിവെച്ചിട്ടുള്ളത്. കപടവിശ്വാസിക ള്‍ അമാനത്തായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും പ്രപഞ്ചത്തിന്‍റെ നാശത്തിന് വേണ്ടി ധൃതി കാണിക്കുന്നവരാണെങ്കില്‍, വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ച് നാഥന്‍റെ സന്ദേശമാ യ അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിക്കുന്നതാണ്. 6: 64; 33: 30-31; 63: 8 വിശദീകരണം നോക്കുക.