( അല് മുല്ക്ക് ) 67 : 14
أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ
ആരാണോ സൃഷ്ടിച്ചത്, അവന് അവരെക്കുറിച്ച് അറിവില്ലെന്നോ? അവന് ഉ ള്ളിന്റെ ഉള്ള് അറിയുന്ന സൂക്ഷ്മജ്ഞാനിയായ ത്രികാലജ്ഞാനിയാകുന്നു.
ത്രികാലജ്ഞാനമായ അദ്ദിക്ര് അവതരിപ്പിച്ചിട്ടുള്ളത് ത്രികാലജ്ഞാനിയും സൂക്ഷ് മജ്ഞാനിയുമായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ്. അത് വന്ന്കിട്ടിയശേഷം നാഥനെ പരിഗണിക്കേണ്ട വിധം പരിഗണിക്കാത്ത അറബി ഖുര്ആന് വാ യിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളെയും അനുയായികളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ് അമാനത്തായ അത് അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72-73; 48: 6 എന്നീ സൂ ക്തങ്ങളില് പറഞ്ഞിട്ടുണ്ട്. 2: 255; 17: 17; 25: 58-59 വിശദീകരണം നോക്കുക.