أَمَّنْ هَٰذَا الَّذِي هُوَ جُنْدٌ لَكُمْ يَنْصُرُكُمْ مِنْ دُونِ الرَّحْمَٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ
നിങ്ങളെ സഹായിക്കാന് നിങ്ങള്ക്കുള്ള പട്ടാളമായി നിഷ്പക്ഷവാനെക്കൂ ടാതെ ഏതൊരുവനാണുള്ളത്? നിശ്ചയം, ഇത്തരം കാഫിറുകള് വഞ്ചനയില ല്ലാതെ അല്ല.
പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര് പഠിപ്പിച്ച നിഷ്പക്ഷവാനായ ഒരുവനല്ലാതെ സേവിക്കപ്പെടാന് മറ്റൊരുവനും ഇ ല്ലെന്നാണ് ഗ്രന്ഥം പഠിപ്പിക്കുന്നത്. എന്നാല് ഇത്തരം സൂക്തങ്ങളെല്ലാം മൂടിവെച്ച് അവന്റെ സൃഷ്ടികളെ സഹായത്തിന് വിളിച്ച് പ്രാര്ത്ഥിക്കുകയും അവര്ക്ക് നേര്ച്ചവഴിപാടുകള് നല്കുകയും അവര്ക്കും സ്രഷ്ടാവിനുമിടയില് അവരെ ഇടയാളന്മാരും ശുപാര്ശക്കാ രുമായി സങ്കല്പിച്ചുകൊണ്ട് ഇടതേട്ടവും മറ്റും നടത്തുകയും ചെയ്യുന്ന കാഫിറുകള് കാഫിറായ പിശാചിന്റെ വഞ്ചനയില് അകപ്പെട്ടിരിക്കുകയാണ് എന്നാണ് സൂക്തം പറ യുന്നത്. 35: 5-6; 36: 74-75; 39: 2-3, 71-72 വിശദീകരണം നോക്കുക.