( അല്‍ മുല്‍ക്ക് ) 67 : 19

أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ

ചിറക് നിശ്ചലമാക്കിക്കൊണ്ടും ചിറകിട്ടടിച്ചുകൊണ്ടും അവര്‍ക്ക് മുകളിലൂടെ പറക്കുന്ന പക്ഷികളെ അവര്‍ വീക്ഷിച്ചിട്ടില്ലേ? നിഷ്പക്ഷവാനല്ലാതെ മറ്റാ രും അവയെ പിടിച്ചുനിര്‍ത്തുന്നില്ല, നിശ്ചയം അവന്‍ എല്ലാഓരോ കാര്യവും വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയാണ്. 

16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാ ത്രമാണ് സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകള്‍. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകള്‍ അര്‍ഹതയില്ലാതെ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നവരാണെങ്കിലും കേള്‍വി ഉണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാത്തവരും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദി ക്റിനെക്കുറിച്ച് ലോകരോട് പറയാത്തവരുമായതിനാല്‍ അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവികളാണെന്ന് 8: 22, 55 ലും യഥാര്‍ത്ഥ കാഫിറുകളാണെന്ന് 4: 150 -151 ലും പറഞ്ഞിട്ടുണ്ട്. 7: 185; 16: 79; 41: 40 വിശദീകരണം നോക്കുക.