( യാസീന്‍ ) 36 : 74
وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لَعَلَّهُمْ يُنْصَرُونَ
അവര്‍ അല്ലാഹുവിനെക്കൂടാതെ മറ്റു ഇലാഹുകളെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു, അവര്‍ സഹായിക്കപ്പെടുന്നവരാകുന്നതിനുവേണ്ടി.
കാണാതെകണ്ട് വിളിക്കാനും സഹായം തേടാനും ഭയപ്പെടാനും ജീവിതത്തെക്കുറിച്ച് ഉത്തരം ബോധിപ്പിക്കാനും അര്‍ഹനായിട്ടുള്ള അല്ലാഹുവിനെ ഏക ഇലാഹായി സമര്പ്പി ക്കുന്നതിന് വേണ്ടിയാണ് 6236 സൂക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത് എന്നിരിക്കെ, ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദീനില്‍ നിന്നും പുറത്തുപോയവരായതിനാല് അല്ലാഹുവിന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെ യും പങ്കുകാരെയും ജല്പിച്ചുകൊണ്ട് പിശാചിന്റെ സംഘത്തില്‍ പെട്ട 4: 150-151 ല്‍ പറ ഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിരിക്കുന്നു. 19: 80-84; 23: 117; 32: 4 വിശദീകരണം നോക്കുക.