( അല് ഖലം ) 68 : 14
أَنْ كَانَ ذَا مَالٍ وَبَنِينَ
അവന് സമ്പത്തും സന്താനങ്ങളും ഉണ്ട് എന്നതിനാല്.
പിശാച് പാട്ടിലാക്കി ലക്ഷ്യബോധം നഷ്ടപ്പെട്ട ഇവര് ഇന്ന് ലോകത്തെവിടെയും നടത്തിക്കൊണ്ടിരിക്കുന്ന കൂത്താട്ടം ഐഹികലോകത്ത് ധനവും സന്താനങ്ങളും മറ്റ് സൗ ഭാഗ്യങ്ങളും അധികരിച്ച് ലഭിച്ചതിനാലാണ്. 3: 10; 14: 28-30; 46: 20 വിശദീകരണം നോക്കുക.