إِنَّ الَّذِينَ كَفَرُوا لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا ۖ وَأُولَٰئِكَ هُمْ وَقُودُ النَّارِ
നിശ്ചയം കാഫിറുകളായിട്ടുളളവരോ, അവരുടെ സമ്പത്തുക്കളോ സന്താനങ്ങ ളോ അവരെത്തൊട്ട് അല്ലാഹുവിങ്കല്‍ നിന്ന് ഒരു നിലക്കും അവര്‍ക്ക് ഗുണപ്രദമാ വുകയില്ല, അക്കൂട്ടര്‍ തന്നെയാണ് നരകത്തിന്‍റെ വിറകുകളും.
2: 6-7 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റാണ് ഗ്രന്ഥം എന്ന് അറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികളാണ് ഇവിടെ പരാമര്‍ശിച്ച കാഫിറുകള്‍. കപടവിശ്വാസികളുടെ സമ്പത്തുകളിലും സന്താനങ്ങളിലും നീ അത്ഭുതപ്പെടേണ്ടതില്ല, നിശ്ചയം അല്ലാ ഹു അതുമുഖേന ഭൗതിക ജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നും കാഫിറുകളായിക്കൊണ്ടുതന്നെ അവര്‍ ജീവന്‍ വെടിയണമെന്നുമാണ് ഉദ്ദേശിക്കുന്നത് എന്ന് 9: 55, 85 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവരെക്കുറിച്ച് പ്രവാചകന്‍ മക്കയിലായിരുന്നപ്പോ ള്‍ തന്നെ പ്രപഞ്ചനാഥന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസിന്‍റെ മാതാവില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടു: അവര്‍ പറഞ്ഞു: ഞങ്ങള്‍ മക്കയിലായിരിക്കെ ഒരു രാത്രി പ്രവാചകന്‍ എഴുന്നേറ്റുനിന്ന് 'അല്ലാഹുവേ! ഞാന്‍ എത്തിച്ചില്ലെയോ' എന്ന് മൂന്നുപ്രാവശ്യം ചോദി ച്ചു. അപ്പോള്‍ ഉമര്‍ എഴുന്നേറ്റുനിന്ന് 'അതെ എത്തിച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. പിന്നീട് നേ രം പുലര്‍ന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇസ്ലാം ലോകത്തെല്ലായിടത്തും വ്യാപിക്കും, പിന്നെ അതിന്‍റെ സ്ഥാനത്ത് നിഷേധം വരികതന്നെ ചെയ്യും, കടലിനക്കരെയുള്ള വര്‍ (യൂറോപ്യന്മാരും അമേരിക്കക്കാരുമെല്ലാം) ഇസ്ലാമിനെ പരിഹസിക്കുന്നതാണ്, പിന്നെ ജനങ്ങള്‍ക്ക് ഒരു കാലഘട്ടം വരും. അന്ന് അവര്‍ അറബി ഖുര്‍ആന്‍ വായിക്കുക യും അര്‍ത്ഥം പഠിക്കുകയും ചെയ്യും. ഞങ്ങള്‍ വായിക്കുന്നുണ്ടല്ലോ ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ടല്ലോ, പിന്നെ ഞങ്ങളേക്കാള്‍ ഉത്തമന്മാര്‍ ആരാണുള്ളത് എന്ന് അവര്‍ ചോദിക്കുകയും ചെയ്യും; എന്നിട്ട് പ്രവാചകന്‍ ചോദിച്ചു: അക്കൂട്ടരില്‍ വല്ല നന്മയുമുണ്ടോ? അനു യായികള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ, ആരാണ് അക്കൂട്ടര്‍? പ്രവാചകന്‍ പ റഞ്ഞു: അക്കൂട്ടര്‍ നിങ്ങളില്‍ നിന്നുള്ളവരാണ്, അവര്‍ തന്നെയാണ് നരകത്തിന്‍റെ വിറകുകളും. ഇതില്‍ അനുയായികളോട്, 'നിങ്ങളാണ് ആ കാഫിര്‍' എന്ന് പറയാതെ 'നിങ്ങളി ല്‍ നിന്നാണ്' എന്ന് പറഞ്ഞതില്‍ നിന്നും പ്രവാചകന്‍റെ ജനതയില്‍ നിന്ന് മാത്രമാണ് കാഫിറുണ്ടാവുക എന്ന് മനസ്സിലാക്കാം. ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിക്കാ തെ ഗ്രന്ഥത്തിന്‍റെ അറബി ടെക്സ്റ്റായ ശരീരവും ജീവനായ അര്‍ത്ഥവും മാത്രം പഠിപ്പി ക്കുന്നവരാണ് അവര്‍. ആത്മാവിനെ പരിഗണിക്കാതെ ജഡത്തിന് പ്രാധാന്യം കൊടുക്കു ന്ന ഫുജ്ജാറുകളായ അവര്‍ 43: 36-39; 50: 27-29; 59: 16-17 സൂക്തങ്ങളില്‍ പറഞ്ഞ ആത്മാവിന്‍റെ ജിന്നുകൂട്ടുകാരനുള്ള ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരാണ്. അവരില്‍ നിന്നുള്ള ഏതൊരാളും 7: 37 പ്രകാരം അവരുടെ മരണസമയത്തും 6: 130 പ്രകാരം വിധിദിവസവും അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്.
കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും വിവിധ സംഘടനകളായി പി രിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന പുരുഷന്മാരും സ്ത്രീകളും ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുകവഴി യഥാര്‍ത്ഥ കാഫിറുകളാണെ ന്ന് 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്. ഭ്രാന്തന്മാരായ അവര്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവസാന കാലത്ത് ചിരിച്ചുകൊണ്ടും നല്ല പഞ്ചാര വാക്കുകള്‍ പറഞ്ഞുകൊണ്ടും ഒരു വിഭാഗം ദീനിന്‍റെ വക്താക്കളായി രംഗത്തുവരും എന്നും, പറയുന്ന ത് പ്രവര്‍ത്തിക്കാത്ത, പ്രവര്‍ത്തിക്കാത്തത് പറയുന്ന ഈ ആളുകള്‍ വില്ലില്‍ നിന്ന് അമ്പ് തെറിക്കുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുമെന്നും അവരെ കണ്ടുമുട്ടുന്നിട ത്തുവെച്ച് കൊല്ലണമെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. കാഫിറുക ളും അക്രമികളും ഭ്രാന്തന്മാരുമായ അവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 1: 7; 2: 39; 3: 116 വിശദീകരണം നോക്കുക.