( അല്‍ ഖലം ) 68 : 38

إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ

നിശ്ചയം, നിങ്ങള്‍ക്ക് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് അതില്‍ ഉണ്ടെന്നോ? 

നിങ്ങള്‍ കൊണ്ടുനടക്കുന്ന ജീവിതരീതിയാണോ മൊത്തം മനുഷ്യര്‍ക്ക് അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന, അല്ലാഹു തൃപ്തിപ്പെട്ട ഇസ്ലാം എന്നാണ് കഴുതകളെപ്പോലെ ഗ്രന്ഥംപേറുന്ന ഫുജ്ജാറുകളോട് ഇന്ന് സൂക്തം ചോദിക്കുന്നത്. അക്രമികളും ഭ്രാന്തന്മാരുമായ നിങ്ങളുടെ ഈ ജീവിതരീതിയാണോ ഇതര ജനവിഭാഗങ്ങളും സ്വീകരിക്കേണ്ടത്? അവരും നിങ്ങളുടെ ജീവിതരീതി പിന്‍പറ്റിയിരുന്നുവെങ്കില്‍ ഭൂമിയുടെ മുകളില്‍ ഒരു ജീവജാലവും അവശേഷിക്കാത്ത വണ്ണം ലോകത്തിന്‍റെ അന്ത്യം സംഭവിക്കുമായിരുന്നു. 9: 67-68; 46: 35; 53: 23-24; 63: 6 വിശദീകരണം നോക്കുക.