( അഹ്ഖാഫ് ) 46 : 35

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِلْ لَهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِنْ نَهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ

അപ്പോള്‍ പ്രവാചകന്മാരില്‍ നിന്നുള്ള നിശ്ചയദാര്‍ഢ്യമുള്ളവര്‍ ക്ഷമിച്ചതു പോലെ നീ ക്ഷമിക്കുക, അവരുടെ കാര്യത്തില്‍ നീ ധൃതിപ്പെടുകയുമരുത്, നിശ്ചയം, അവരോട് വാഗ്ദാനം ചെയ്യപ്പെടുന്ന ഒന്ന് അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു മണിക്കൂര്‍ മാത്രമല്ലാതെ അവര്‍ ജീവിച്ചിട്ടില്ല എന്ന പോലെയാണ് അവര്‍ക്ക് തോന്നുക; നീ എത്തിച്ചുകൊടുക്കുക, അപ്പോള്‍ തെമ്മാടികളായ ഒരു ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ?

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവ ര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്ത് എല്ലാവരും തെമ്മാടികളായ കപടവിശ്വാസികളാകുമ്പോഴാണ് ലോകം അവസാനിക്കുക. നരകകുണ്ഠം കൊണ്ടുവര പ്പെടുന്ന നാളില്‍ 'ദിക്റാ-അദ്ദിക്ര്‍-ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ എത്ര നന്നായി രുന്നേനേ' എന്ന് മനുഷ്യന് ബോധ്യം വരുമെന്ന് 89: 23 ല്‍ പറഞ്ഞിട്ടുണ്ട്. 6: 47; 9: 67-68; 31: 17-19; 42: 13-14 വിശദീകരണം നോക്കുക.