( അല് ഹാഖഃ ) 69 : 11
إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ
നിശ്ചയം, വെള്ളം പരിധിവിട്ട് പൊങ്ങിയപ്പോള് നിങ്ങളെ നാം കപ്പലില് വഹി ക്കുകയുണ്ടായി.
നൂഹിനെയും വിശ്വാസികളെയും വെള്ളപ്പൊക്കത്തില് നിന്ന് രക്ഷപ്പെടുത്തുകയും കാഫിറുകളെ മുഴുവനും മുക്കിനശിപ്പിക്കുകയും ചെയ്ത സംഭവമാണ് ഓര്മ്മിപ്പിക്കുന്നത്. 36: 41 ല് പറഞ്ഞ പ്രകാരം അന്ന് രക്ഷപ്പെട്ട വിശ്വാസികളുടെ പിന്ഗാമികളാണ് ഇന്ന് ലോകത്തുള്ള മുഴുവന് മനുഷ്യരും എന്നതിനാലാണ് 'നിങ്ങളെ നാം കപ്പലില് വഹിക്കുക യുണ്ടായി' എന്ന് പറഞ്ഞത്. 17: 3; 54: 9-17 വിശദീകരണം നോക്കുക.